കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി സ്റ്റോർ ഉദ്ഘാടനം ചെയ്തു.

adminmoonam

കോഴിക്കോട് കൊമ്മേരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി സ്റ്റോർ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. മേത്തോട്ട്താഴത്ത് പ്രവർത്തിക്കുന്ന നീതി സ്റ്റോറിൽ വൻ വിലക്കുറവിൽ ആണ് സാധനങ്ങൾ നൽകുന്നത്. കോർപ്പറേഷൻ നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ എം.സി.അനിൽകുമാർ ആദ്യവില്പന നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ടി.പി. കോയമൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം. പി.സുരേഷ്, എം.പി.രമണി, കെ.ടി. ബീരാൻകോയ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാവ് കെ.ബൈജു, സെക്രട്ടറി എ.എം. അജയകുമാർ, ബാങ്ക് വൈസ് പ്രസിഡണ്ട് പി.കെ. വിനോദ് , എം.കെ. എം.കുട്ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.