കൊടിയത്തൂർ സഹകരണ ബാങ്കിന്റെ ഓണച്ചന്തക്ക് തുടക്കമായി.

adminmoonam

 

കോഴിക്കോട് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത പന്നിക്കോട് ആരംഭിച്ചു. ഉത്സവ കാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തുന്നതിന് വിപണിയിൽ ഇടപെടാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി ഈ ഓണക്കാലത്തും സംസ്ഥാനത്തുടനീളം കണ്സ്യൂമർഫെഡ് മുഖേന നിത്യോപയോഗസാധനങ്ങൾ വിലക്കുറവിലാണ് ചന്തയിലൂടെ പൊതുജനങ്ങള്ക്ക് ലഭ്യമാകുന്നത്.

ചന്തയുടെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡണ്ട് വി. വസീഫിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ഇ. രമേശ്ബാബു നിർവ്വഹിച്ചു.ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും ഡയറക്ടർ എ.സി നിസാർ ബാബു നന്ദിയും പറഞ്ഞു.


‍‍‍‍‍

Leave a Reply

Your email address will not be published.