കേരള സ്‌റ്റേറ്റ് കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് സെൻ്റർ കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ധർണ നടത്തി.

adminmoonam

സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനും ബേങ്കിംഗ് റഗുലേഷൻ ആക്ട് ഭേദഗതിക്കും എതിരെ കേരള സ്‌റ്റേറ്റ് കോ.ഓപ്പറേറ്റീവ് എംപ്ലോയിസ് സെൻ്റർ കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിന് മുമ്പിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ സംസ്ഥാന പ്രസിഡൻ്റ് എം.വി ജയപ്രകാശ് ഉത്ഘാടനം ചെയ്തു. സന്തോഷ് കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. സുജിത്, ജില്ലാ സെക്രട്ടറി ശിവകുമാർ ,കെ.എം പ്രമീഷ്, അനൂപ് ജയറാം എന്നിവർ സംസാരിച്ചു.

വടകരയിൽ നടന്ന പ്രധിഷേധ കൂട്ടായ്മ എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ടും ജില്ലാ സഹകരണ ബേങ്ക് പ്രസിഡണ്ടുമായിരുന്ന മനയത്ത് ചന്ദ്രൻ , കൂടരഞ്ഞിയിൽ എൽജെ.ഡി ദേശീയ കൺസിൽ മെമ്പർ പീ എം തോമസ് മാസ്റ്റർ, പയ്യോളിയിൽ പുനത്തിൽ ഗോപാലൻ മാസ്റ്റർ, മേപ്പയൂരിൽ സുനിൽ ഓടയിൽ എന്നിവർ ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!