കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്റെ വജ്രജൂബിലി ഉദ്ഘാടനം 7 ന്

moonamvazhi

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്റെ വജ്രജൂബിലി ഉദ്ഘാടനം 7 ന് ഞായറാഴ്ച കാലത്ത് 10 മണിക്ക് എറണാകുളം പറവൂര്‍ ഐ.എം.ഹാളില്‍ പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെ വജ്രജൂബിലി ആഘോഷിക്കുന്നത്. 1964 ല്‍ തുടങ്ങിയ സംഘടന വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കാനായി 60 സനദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സന്നദ്ധത പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എം.പി ശ്രീ. ബെന്നി ബഹാന്‍ നിര്‍വ്വഹിക്കും. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്‍ഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ ജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. രാഹുല്‍ മാങ്കുട്ടത്തില്‍, കെ.പി ധനപാലന്‍, മുഹമ്മദ് ഷിയാസ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 400 റോളം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.