കേരള സഹകരണ സംഘനിയമം: എസ്.പി.സി.എസിന്റെ രണ്ട് പുസ്തകങ്ങള്‍ 800 രൂപയ്ക്ക്

Deepthi Vipin lal

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് ആന്റ് റൂള്‍ ഇന്‍ കേരള (Co-operative Societies Act and Rules in Kerala), ദി മാര്‍ച്ച് ഓഫ് കേരള കോ-ഓപ്പറ്റേറ്റീവ് ലോ -1969 ( The March of Kerala Co-operative Law 1969) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

‘Co-operative Societies Act and Rules in Kerala’ എന്ന പുസ്തകം മുന്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ അഡ്വ. ജോസ് ഫിലിപ്പാണ് തയ്യാറാക്കിയത്. വില 650 രൂപ. 1969-ലെ കേരള സഹകരണ സംഘനിയമവും ചട്ടവും, തുടര്‍ന്ന് 2021 വരെ ഈ നിയമത്തിലും ചട്ടത്തിലും ഉണ്ടായിരിക്കുന്ന മുഴുവന്‍ ഭേദഗതികളും ഈ പുസ്തകത്തില്‍ വായിക്കാം.

അഡ്വ. കെ.ജി.ബാലന്‍ തയ്യാറാക്കിയ ‘The March of Kerala Co-operative Law 1969’ എന്ന പുസ്തകത്തില്‍ 1969-ലെ സഹകരണ നിയമവും ചട്ടങ്ങളും നിലവില്‍ വന്നതിനുശേഷം 2020വരെ സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉണ്ടായിട്ടുള്ള വിധികളുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കും. വില 280 രൂപ.

രണ്ട് പുസ്തകത്തിനും 930 രൂപയാണ് വില. എന്നാല്‍, നിലവില്‍ 800 രൂപയ്ക്ക് രണ്ട് പുസ്തകങ്ങളും ലഭിക്കും. [email protected], [email protected] എന്ന ഇ-മെയില്‍ പുസ്തകങ്ങള്‍ ഓഡര്‍ ചെയ്യാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: 57051739266 , ഐ.എഫ്.എസ്.സി.: SBIN0070102 , എസ്.ബി.ഐ. കോട്ടയം എന്ന അക്കൗണ്ടിലേക്ക് പണം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2564111, 2301812

Leave a Reply

Your email address will not be published.

Latest News