കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു: സി. എൻ. വിജയകൃഷ്ണൻ ചെയർമാൻ. അഡ്വക്കേറ്റ് എം.പി. സാജു ജനറൽ സെക്രട്ടറി.

adminmoonam

കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന ചെയർമാനായി സി.എൻ.വിജയകൃഷ്ണനും ( കോഴിക്കോട്) ജനറൽ സെക്രട്ടറിയായി അഡ്വക്കേറ്റ് എം.പി. സാജുവും ( തിരുവനന്തപുരം) തുടരും. വികാസ് ചക്രപാണി ( തൃശ്ശൂർ)ആണ് പുതിയ ട്രഷറർ. രണ്ട് ദിവസമായി മലമ്പുഴയിൽ നടന്ന അഞ്ചാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൃഷ്ണൻ കോട്ടുമല യാണ് പുതിയ സെക്രട്ടറി. യു. കമ്മാരൻ, ഡി.അബ്ദുള്ള എന്നിവരാണ് വൈസ് ചെയർമാൻമാർ. 17 അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

സഹകരണസംഘങ്ങളുടെ മേൽ വൻതോതിൽ ഇൻകം ടാക്സ് ഈടാക്കുന്ന വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും കേരള ബാങ്ക് രൂപീകൃതമായ സാഹചര്യത്തിൽ സഹകരണസംഘങ്ങൾക്ക് വേണ്ടി ഒരു പൊതു ഫിനാൻഷ്യൽ അപ്പക്സ് ബോഡി രൂപീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.