കേരള ബാങ്ക്- മലപ്പുറം ഉൾപ്പെടെ ജില്ലാ കേന്ദ്രങ്ങളിൽ വർണ്ണശബളമായ രൂപീകരണ ആഘോഷങ്ങൾ നടന്നു.

adminmoonam

കേരള ബാങ്കിന്റെ രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും വർണ്ണശബളമായ സഹകരണ ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. സർക്കിൾ സഹകരണ യൂണിയൻ തലത്തിൽ പ്രത്യേകം ഘോഷയാത്രയും നാടൻ കലാരൂപങ്ങളും അണിനിരന്നത് സഹകരണ ഘോഷയാത്രക്ക് മാറ്റുകൂട്ടി. തുടർന്ന് നടന്ന സഹകരണ പൊതുയോഗത്തിൽ കേരള ബാങ്ക് കേരള സമൂഹത്തിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്ന ആഹ്വാനമാണ് മന്ത്രിമാരും ജനപ്രതിനിധികളും നൽകിയത്. ഒട്ടു മിക്ക ജില്ലകളിലും മന്ത്രിമാരാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചില ജില്ലകളിൽ എംഎൽഎമാരും. കേരള ബാങ്കിൽ നിന്നും മാറി നിൽക്കുന്ന മലപ്പുറത്ത് മന്ത്രി കെ.ടി.ജലീൽ സഹകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയും കരിദിനം ആചരിക്കും ചെയ്തു.

Leave a Reply

Your email address will not be published.