കേരള ബാങ്ക് ബാങ്കിങ് സംവിധാനത്തിലെ വലിയ മുന്നേറ്റമാകും – സഹകരണ മന്ത്രി

[email protected]

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതോടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘങ്ങൾക്ക് പലതിനും ആധുനിക ബാങ്കിങ് സേവനങ്ങൾ നൽകാനാവുന്നില്ല. ന്യൂ ജനറേഷൻ ബാങ്കുകൾ നൽകുന്ന സേവനങ്ങൾ നൽകാൻ സഹകരണ സംഘങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കേരള പ്രൈമറി കോ ഓപ്പറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം കോടി വിദേശ നിക്ഷേപം വരുമ്പോഴും സഹകരണ മേഖലക്ക് അത് ലഭിക്കുന്നില്ല. കേരള ബാങ്കിന് കീഴിൽ വരുന്നതോടെ ഇതിന് മാറ്റം വരും. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് മാറുമെന്നും മന്ത്രി പറഞ്ഞു. സഹകരണ ഓണറേറിയത്തിന്റെ കാര്യത്തിൽ അസോസിയേഷനുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

വ്യവസായ മന്ത്രി ഇ.പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.സംഘടനാ പ്രസിഡന്റ് പി.ജെ അജയകുമാർ അധ്യക്ഷനായിരുന്നു. പി.കെ ശ്രീമതി എം.പി, വി. ജോയ് എം.എൽ.എ, റബ്കോ ചെയർമാൻ എൻ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.