കേരള ബാങ്ക് – പുതിയ ഓർഡിനൻസിനെ കോടതിയിൽ ചോദ്യം ചെയ്യും.

adminmoonam

മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളെ കേരള ബാങ്കിന്റെ ഭാഗമാക്കി കൊണ്ടുള്ള പുതിയ സർക്കാർ ഓർഡിനൻസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ മലപ്പുറത്തെ യുഡിഎഫ് നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചീക്കോട് സർവീസ് സഹകരണ ബാങ്കും തുവൂർ സർവീസ് സഹകരണ ബാങ്കും നാളെ ഹൈക്കോടതിയിൽ ഓർഡിനൻസിന്റെ സാധ്യത ചോദ്യം ചെയ്തുകൊണ്ട് ഹർജി നൽകും. അഡ്വ ജോർജ് പൂന്തോട്ടമാണ് ബാങ്കുകൾക്ക് വേണ്ടി ഹാജരാകുന്നത്.

ഓർഡിനൻസ് ഹൈക്കോടതി വിധിയോടുള്ള ധാർഷ്ട്യം ആണെന്നും സർക്കാർ ധികാരപരമായാണ് കോടതിയോട് പോലും പെരുമാറുന്നതെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈകോടതി ഉത്തരവ് ഇട്ടതിനുശേഷമാണ് ഓർഡിനൻസ്മായി സർക്കാർ വരുന്നത്. ഇത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും മുസ്ലിംലീഗ് നേതാവ് ഇസ്മായിൽ മൂത്തേടം പറഞ്ഞു.

Leave a Reply

Your email address will not be published.