കേരള ബാങ്കിൽ നിന്ന് പണം നൽകുന്നത് നബാർഡ് വിലക്കി 

moonamvazhi

കരുവന്നൂര്‍ ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേരളബാങ്കില്‍നിന്ന് പണം നല്‍കുന്നത് നബാര്‍ഡ് വിലക്കി. ശനിയാഴ്ച അടിയന്തര ഫാക്‌സ് സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണംനല്‍കുന്നത് റിസര്‍വ് ബാങ്കിന്റെ വായ്പാമാര്‍ഗരേഖയ്ക്ക് എതിരാണെന്നും ഇക്കാര്യം ഗൗരവമായി കാണണമെന്നുമാണ് കത്തിലുണ്ടായിരുന്നത്.

ഇതോടെ കരുവന്നൂര്‍ പ്രശ്‌നം സി.പി.എമ്മിനും സര്‍ക്കാരിനും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുകയാണ്. കത്തിന്റെ പകര്‍പ്പുമായി കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ. കണ്ണനും സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് പണം അനുവദിക്കാന്‍ കഴിയില്ലെന്ന് വിശദീകരിച്ചു.

Leave a Reply

Your email address will not be published.