കേരള ബാങ്കിന്റെ നിയന്ത്രണം സംസ്ഥാന സഹകരണ രജിസ്ട്രാർകാണെന്ന് കേന്ദ്ര ധന സഹമന്ത്രി.

adminmoonam

കേരള ബാങ്കിന്റെ നിയന്ത്രണം കേരളത്തിലെ സഹകരണ രജിസ്ട്രാർകാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിൽ കേന്ദ്രസർക്കാരിന് നേരിട്ടുള്ള നിയന്ത്രണമോ ഓഹരികളോ ഇല്ല. സംസ്ഥാന സർക്കാരിന്റെ തീരുമാനപ്രകാരം 13 ജില്ലാ സഹകരണ ബാങ്കുകളുടെ സംയോജനത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.