കേരള ബാങ്കിന്റെ തെങ്ങമം ശാഖ ഈ വർഷവും കിട്ടാക്കടം ഇല്ലാത്ത ബ്രാഞ്ച് എന്ന ലക്ഷ്യം കൈവരിച്ചു.

adminmoonam

സംസ്ഥാന സഹകരണ ബാങ്കിന്റെ(കേരള ബാങ്കിന്റെ) പത്തനംതിട്ട ജില്ലയിലെ തെങ്ങമം ശാഖ തുടർച്ചയായി നാലാം വർഷവും കിട്ടാക്കടം സീറോ ശതമാനം എന്ന ലക്ഷ്യം കൈവരിച്ചു. 31.3.2020നു അവസാനിച്ച സാമ്പത്തിക വർഷത്തിൽ കിട്ടാക്കടം സീറോ ശതമാനം ആക്കാൻ ആയതിൽ ബ്രാഞ്ച് മാനേജർ മുരളീധരൻപിള്ള ഇടപാടുകാരോടും സഹപ്രവർത്തകരോടും നന്ദി പറഞ്ഞു. രാജ്യവും നാടും കോവിഡ് 19 ഭീതിയിൽ കഴിയുന്ന കാലഘട്ടത്തിലും സഹകരണ മേഖലയിലെ കേരള ബാങ്കിന്റെ തെങ്ങമം ബ്രാഞ്ചിന്റെ വിജയം ശ്രദ്ധേയമാണ്.

കേരള ബാങ്കിന്റെ ട്രെയിനർ എന്ന നിലയിലും പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിലും ബാങ്ക് മാനേജരായ മുരളീധരൻപിള്ള എന്ന തോട്ടുവ മുരളി ശ്രദ്ധേയനാണ്. ഏഴ് പേരടങ്ങുന്ന സഹപ്രവർത്തകരുടെ വിജയം ആണ് ഇതെന്ന് മുരളീധരൻ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!