കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള സിംഗിൾ ബഞ്ച് ഉത്തരവിൽ ഇടപെടാൻ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.

adminmoonam

ഈ മാസം 25ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരളാ ബാങ്ക് തെരഞ്ഞെടുപ്പ് നിർത്തിവെച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ബാങ്ക്, കേരള സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർ ഫയൽ ചെയ്ത റിട്ട് അപ്പീലുകളിലാണ് ജസ്റ്റിസ് സി.ടി.രവി കുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ തീരുമാനം.

കോവിഡ് വ്യാപനത്തിൻ്റെയും, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരളാ ബാങ്കുമായി ലയിക്കാതെ നിൽക്കുകയും, മലപ്പുറം ബാങ്ക് ലയനത്തിനായി സർക്കാർ കൊണ്ടുവന്ന ഓഡിനൻസ് ഹൈക്കോടതി സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തതിൻ്റെയും പശ്ചാത്തലത്തിലായിരുന്നു 26.08. 2020 ന് ജസ്റ്റിസ് രാജാ വിജയരാഘവൻ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ സ്റ്റേ ചെയ്തത്.

സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് അപ്പീലുകൾ ഡിവിഷൻ ബഞ്ച് മുൻപാകെ ഇന്ന് പരിഗണനയ്ക്ക് വരികയും, സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അപ്പീൽ ഹർജിക്കാരുടെ അഭ്യർത്ഥന പരിഗണിച്ച് സിംഗിൾ ബഞ്ചിൽ പരിഗണനയിലിരിക്കുന്ന റിട്ട് ഹർജികൾ സമയബന്ധിതമായി തീർപ്പാക്കുവാൻ നിർദ്ദേശം നൽകി ഡിവിഷൻ ബഞ്ച് റിട്ട് അപ്പീലുകൾ തീർപ്പാക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!