കേരമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു
‘ കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി ‘ യുടെ ഭാഗമായി എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന കേരമിത്രം പദ്ധതി പറവൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി അധ്യക്ഷനായിരുന്നു.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ മുഖ്യആസൂത്രകന്‍ എം.പി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍, ഭരണസമിതിയംഗങ്ങളായ വിന്‍സന്റ് കരിക്കാശ്ശേരി, പി.എ. മനോജ്, മുഹമ്മദ് ഇക്ബാല്‍, ബാങ്ക് മാനേജിങ് ഡയറക്ടര്‍ കെ.ഡി. റാണി എന്നിവര്‍ സംസാരിച്ചു.