കേന്ദ്ര സർക്കാരിന്റെ ഇടപെടൽ:ഈ ആഴ്ച തന്നെ സർവ്വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

adminmoonam

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈയാഴ്ച തന്നെ സർവകക്ഷിയോഗം വിളിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന്റെയും റിസർവ്ബാങ്ക്ന്റെയും കൂടുതൽ ഇടപെടൽ വന്ന സാഹചര്യത്തിൽ ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് സർവകക്ഷിയോഗം വിളിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർവകക്ഷി യോഗം ചേരാനാണ് ആലോചിക്കുന്നത്. അത് സാധിക്കുന്നില്ലെങ്കിൽ ഈ ആഴ്ച തന്നെ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് മന്ത്രി മൂന്നാംവഴിയോട്പറഞ്ഞു.

സഹകരണ മേഖല പൂർണമായും റിസർവ്ബാങ്ക് നിയന്ത്രണത്തിൽ വരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.സഹകരണ ബാങ്കിംഗ് മേഖലയെ പൂർണ്ണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം അത്യന്തം ഖേദകരമാണ് മന്ത്രി പറഞ്ഞു.ഏപ്രിൽ ഒന്നുമുതൽ ഇത് നടപ്പാക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം ഇറക്കി.

ബാങ്ക് ഭരണസമിതിയുടെ കാലയളവിൽ മാറ്റം വരുത്താനും സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനും ബാങ്ക് ഭരണസമിതിക്കെതിരെ യും ചെയർമാനെതിരെയും ജീവനക്കാർക്കെതിരെയും നടപടിയെടുക്കാനും പുതിയ ഭേദഗതിയിലൂടെ റിസർവ് ബാങ്കിന് സാധിക്കും.ഇതിന് പുറമെ ബാങ്കുകളെ ലയിപ്പിക്കാനും പിരിച്ചുവിടാനുമുള്ള അധികാരം റിസർവ്ബാങ്ക്നു ഉണ്ടാകും.






Leave a Reply

Your email address will not be published. Required fields are marked *

Latest News