കെ.സി.ഇ.എഫ്.താലൂക്ക് സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട് മഞ്ചേശ്വരം താലൂക്ക് സമ്മേളനം നടത്തി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യതു. കാസര്‍കോട് താലൂക്ക് പ്രസിഡന്റ് ജി.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെ.സി.ഇ.എഫ്.സംസ്ഥാന ട്രഷറര്‍ പി.കെ.വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

പി.കെ.പ്രകാശ്കുമാര്‍, പി.ശോഭ,സി.വിനോദ്കുമാര്‍, സി.ഇ.ജയന്‍, കെ.ബാലകൃഷ്ണന്‍, രാജേഷ് മംഗല്‍പ്പാടി എന്നിവര്‍ സംസാരിച്ചു.
യാത്രയയപ്പ് സമ്മേളനം സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യ്തു. മഞ്ചേശ്വരം താലൂക്ക് പ്രസിഡന്റ് പ്രകാശ് ബായാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിവിധ സഹകരണ സംഘങ്ങളില്‍ നിന്ന് വിരമിച്ച എ.കൃഷ്ണ ഭട്ട്,പി.രവീന്ദ്രന്‍ നായര്‍,ടി.കെ.ദാമോദരന്‍,എം.ഭുജംഗഷെട്ടി,എ.ഗോപാലകൃഷ്ണ ഭട്ട്,എം.നാരായണി കുട്ടി,എ.ബി.ഗംഗാധര ബല്ലാള്‍,എം.സഞ്ജീവ റൈ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ്കുമാര്‍ ഉപഹാരം നല്‍കി. ഇ.വേണുഗോപാലന്‍,എം.ഭവാനി,ജോസ് പ്രകാശ്,കൊപ്പല്‍ പ്രഭാകരന്‍,ഇ.രുദ്രകുമാരി,കെ.പി.പ്രഭാകര,കെ.നാരായണന്‍ നായര്‍,ഷാഫി ചൂരിപ്പള്ളം എന്നിവര്‍ സംസാരിച്ചു. സഹകരണ ബാങ്ക് പരീഷയെഴുതുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെ.സി.ഇ.എഫ്.താലൂക്ക് കമ്മിറ്റി നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവരില്‍ ആദ്യമായി നിയമനം ലഭിച്ച സി.അംബികയെ സമ്മേളനത്തില്‍ അനുമോദിച്ചു. ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് സി.സുനില്‍കുമാര്‍ ഉപഹാരം നല്‍കി.

ഭാരവാഹികള്‍:കാസര്‍കോട് താലൂക്ക്:കെ.നാരായണന്‍ നായര്‍(പ്രസി)വിജയകുമാര്‍ ചട്ടഞ്ചാല്‍(വൈസ് പ്രസി)ഒ.കെ.വിനു(സെക്ര)ബാലകൃഷ്ണ ബാഡൂര്‍(ജോ.സെക്ര)പി.സുജിത്ത് കുമാര്‍(ട്രഷ)വനിതാ ഫോറം:കെ.ഗീത(പ്രസി)പി.വിലാസിനി(സെക്ര).
മഞ്ചേശ്വരം താലൂക്ക്: പ്രകാശ്ബായാര്‍(പ്രസി)വൈ.നാരായണ(വൈസ് പ്രസി)രാജേഷ് മംഗല്‍പ്പാടി(സെക്ര)പ്രജ്വല്‍ കാട്ടുകുക്കെ(ജോ.സെക്ര)പി.വീണ(ട്രഷ).വനിതാഫോറം:ഹേമലത കോടോത്ത് (പ്രസി)ബി.പൂര്‍ണിമ(സെക്ര)

Leave a Reply

Your email address will not be published.

Latest News