കെ.സി.ഇ.എഫ്. എഴിക്കാട് കോളനിയില്‍ വീട് നിര്‍മിച്ചു നല്‍കി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആറന്മുളയിലെ എഴിക്കാട് പട്ടികജാതി കോളനിയില്‍ വീട് നിര്‍മിച്ചു നല്‍കിയതിന്റെ താക്കോല്‍ദാനം കെ.സി.ഇ. എഫ്. പ്രസിഡന്റ് അഡ്വ. കെ.ശിവദാസന്‍ നായര്‍ നിര്‍വഹിച്ചു.
കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍വീടു നഷ്ടപെട്ടവര്‍ക്കു ഏറ്റവും കൂടുതല്‍ വീടുവെച്ചു നല്‍കിയത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളാണെന്നു സഹകരണ ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ശിവദാസന്‍ നായര്‍ പറഞ്ഞു. കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു അധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജ്, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍സണ്‍ വിളവിനാല്‍, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികളായ എന്‍.സുഭാഷ്‌കുമാര്‍, ഷാജി മാത്യു, ബി.ആര്‍.അനില്‍കുമാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, റെജി വി.ജെ., പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ കമല്‍, ജില്ലാഭാരവാഹികളായ സി.തുളസിധരന്‍പിള്ള, പി. എം.ജേക്കബ്, ബിജു തുമ്പമണ്‍, എം.പി. രാജു, ശരണ്‍ പി. ശരത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ കുറുങ്ങപ്പള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി റെജി പി.സാം നന്ദിയും പറഞ്ഞു.