കെ. ശിവദാസന്‍ നായര്‍ക്കു പകരം ഗുജറാത്തിലെ ബി.ജെ.പി. നേതാവ് NCARDB ചെയര്‍മാന്‍
ദേശീയ സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്ക് ഫെഡറേഷന്റെ ( നാഷണല്‍ കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് – NCARDB ) പുതിയ ചെയര്‍മാനായി ബി.ജെ.പി. നേതാവ് ഡോളര്‍ കൊതേച്ച എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ. ശിവദാസന്‍ നായരായിരുന്നു ഇതുവരെ ഈ അപക്‌സ് സ്ഥാപനത്തിന്റെ ചെയര്‍മാന്‍.
നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) യുടെ ഡല്‍ഹിയിലെ ഓഫീസില്‍ തിങ്കളാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. ഗുജറാത്തിലെ സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കിന്റെ പ്രതിനിധിയാണു ജയിച്ച കൊതേച്ച. കേരള സംസ്ഥാന സഹകരണ കാര്‍ഷിക , ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതിയില്‍ വന്ന മാറ്റത്തെത്തുടര്‍ന്നാണു ചെയര്‍മാന്‍സ്ഥാനം ഒഴിഞ്ഞുകിടന്നത്. ശിവദാസന്‍ നായരായിരുന്നു NCARDB ബോര്‍ഡില്‍ ഇതുവരെ കേരള സംസ്ഥാന സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കിനെ പ്രതിനിധാനം ചെയ്തിരുന്നത്. NCARDB ഡയരക്ടര്‍ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പു വരെയാണു പുതിയ ചെയര്‍മാന്‍ തല്‍സ്ഥാനത്തു തുടരുക. അടുത്ത കൊല്ലം ജൂലായിലായിരിക്കും ഡയരക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്.
16 സംസ്ഥാനങ്ങളിലെ സഹകരണ കാര്‍ഷിക, ഗ്രാമവികസന ബാങ്കുകളാണു NCARDB യിലുള്ളത്. ഇതില്‍ പതിമൂന്നെണ്ണമേ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുള്ളു. മൊത്തം 88 ലക്ഷത്തിലധികം അംഗങ്ങള്‍ ഈ ഗ്രാമവികസന ബാങ്കുകളില്‍ അംഗങ്ങളാണ്. 2021 മാര്‍ച്ചു വരെ ഈ ബാങ്കുകള്‍ 20,926 കോടി രൂപയുടെ വായ്പ നല്‍കിയിട്ടുണ്ട്. ആകെ നിക്ഷേപം 2,238 കോടി രൂപ വരും. NCARDB യുടെ ആസ്ഥാനം നവി മുംബൈയാണ്.