കെയർ ഹോമിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്നും 4.78 കോടിയുടെ സംഭാവന.

adminmoonam

സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളും സംഘങ്ങളും  4,77,75,505 രൂപ സംഭാവന നൽകി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ നിന്നും അംഗ സഹകരണ സംഘങ്ങൾക്ക്   ലഭിച്ച  2018 – 19 ലെ ലാഭവിഹിതത്തിൽ നിന്നും പൊതുയോഗ തീരുമാനപ്രകാരമാണ് തുക കൈമാറിയത്. കേരള ബാങ്ക് രൂപീകരണം വിശദീകരിക്കുന്നതിനായി  കണ്ണൂരിൽ വിളിച്ചു ചേർത്ത ഉത്തര മേഖലാ യോഗത്തിൽ വെച്ച്  സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന് കെ.ഡി.സി ബാങ്ക് അഡ്മിനിസ്ട്രേറ്ററും സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാറുമായ രാധാകൃഷ്ണൻ വി. കെ, കെ.ഡി.സി ബാങ്ക് മുൻ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ , ജനറൽ മാനേജർ കെ.പി.അജയകുമാർ, ഉള്ള്യേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഉള്ളൂർ ദാസൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം റജിസ്ട്രാർ ഡോ: പി.കെ. ജയശ്രീ ഐ.എ.എസ് , സംസ്ഥാന സഹകരണ ബാങ്ക് സി.ജി.എം കെ.സി .സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സഹകരണ വകുപ്പ് കെയർ ഹോം പദ്ധതി മുഖേന നാലായിരത്തോളം  വീടുകളും ഫ്ളാറ്റുകളുമാണ് നിർമ്മിച്ചു നൽകുന്നത്. ഇതുവരെ രണ്ടായിരത്തി ഒരുന്നൂറ് വീടുകളുടെ താക്കോൽ കൈമാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു. കെയർ ഹോമിലേക്ക് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളാണ് ഏറ്റവും കൂടുതൽ സംഭാവന നൽകിയതെന്ന് ജോയിന്റ് റജിസ്ട്രാർ വി.കെ. രാധാകൃഷ്ണൻ ജനറൽ മാനേജർ അജയകുമാർ കെ.പി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.