കെയർ ഹോം – കോഴിക്കോട് ചക്കിട്ടപ്പാറ സഹകരണ ബാങ്ക് നിർമ്മിച്ച വീടിന്റെ താക്കോൽ നൽകി
കെയർ ഹോം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകിയ വീടിൻ്റെ തക്കോൽ ദാനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയും സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ രാജേന്ദ്രനും സംയുക്തമായി നിർവഹിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ താമസിക്കുന്ന കിഴക്കേ പറമ്പിൽ വിലാസിനിക്കാണ് വീട് നിർമ്മിച്ച് നൽകിയത്. പ്രളയാനന്തര കേരളത്തിൻ്റെ പുനർസൃഷ്ടിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ കേരള പദ്ധതിയുടെ ഭാഗമായി രണ്ടായിരം വീടുകളാണ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി പി രഘുനാഥ് അദ്ധ്യക്ഷനായി. ഇ എസ് ജെയിംസ് , പി സി സുരാജൻ ,യു പി സുബീഷ് , വി ഗംഗാധരൻ സംസാരിച്ചു.