കെയർ ഹോം – കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ആറ് വീടുകൾ നിർമിച്ച് നൽകുന്നു.
പ്രളയ ദുരന്തത്തിൽപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം നിർമ്മിച്ച് നല്കുന്ന 6 വീടുകളുടെ ശിലാസ്ഥാപനത്തിന്റെ, സംസ്ഥാന തല ഉദ്ഘാടനം തൃശ്ശൂർ ജില്ലയിലെ പഴുവിൽ സംസ്ഥാന പോലീസ് മേധാവിയും സംഘം പ്രസിഡന്റുമായ ലോക് നാഥ് ബഹ്റ ഐ.പി.എസ് നിർവ്വഹിച്ചു.
സംഘം സെക്രട്ടറി ടി.അബ്ദുള്ളക്കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘം എക്സിക്യുട്ടീവ് മെമ്പർ കെ.എസ്. ചന്ദ്രാനന്ദൻ സ്വാഗതം പറഞ്ഞു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ ഐ.പി.എസ് ,തൃശ്ശൂർ സിറ്റി പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ.പി.എസ് ,തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരൻ ഐ.പി.എസ്,സംഘം വൈസ് പ്രസിഡന്റ് ജി.ആർ. അജിത് എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിന് തൃശ്ശൂർ ജില്ലാ പോലീസ് സഹകരണ സംഘം വൈസ് പ്രസിഡന്റ് പി. രാജു നന്ദി പറഞ്ഞു.