കൃഷ്ണന്‍ കോട്ടുമല കാംകോ ചെയര്‍മാന്‍

moonamvazhi

മലപ്പുറം ജില്ലാ ക്രെഡിറ്റ് ആന്‍ഡ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ്. കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (കാംകോ) ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നംഗ ഭരണസമിതിയുടെ ചെയര്‍മാനായി കൃഷ്ണന്‍ കോട്ടുമലയെ അഞ്ചാംതവണയും തിരഞ്ഞെടുത്തു.

വൈസ് ചെയര്‍മാനായി കെ.പി.എസ്. ആബിദ് തങ്ങളെയും ഭരണസമിതി അംഗങ്ങളായി സി. പ്രദീപ് കുമാര്‍, പി. രവീന്ദ്രനാഥന്‍, ടി.എസ്. സാജു, സി. നിധീഷ്, കെ. മനോഹരന്‍, ഹരിദാസന്‍, സി.പി. അറമുഖന്‍, എം.പി. ജയശ്രീ, എം. സൂര്യകല, പി. ഉമദേവി, ടി. നുസൈബ എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.