‘കൃതി’ പുസ്തകോത്സവം- ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും.

adminmoonam

സംസ്ഥാന സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാഹിത്യപ്രവർത്തകസഹകരണസംഘം സംഘടിപ്പിക്കുന്ന “കൃതി 2020” അന്താരാഷ്ട്ര പുസ്തക മേളയുടെയും വിജ്ഞാനോത്സവത്തിന്റെയും ഭാഗമായി ഒന്നര കോടി രൂപയുടെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകും. ഫെബ്രുവരി 6 മുതൽ 16 വരെ എറണാകുളം മറൈൻഡ്രൈവിൽ ആണ് മേള നടക്കുന്നത്. “ഒരു കുട്ടിക്ക് ഒരു പുസ്തകം” എന്ന പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ വായന വളർത്തുന്നതിനും കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുന്നതിനും ആയി സംഘടിപ്പിക്കുന്ന പദ്ധതിയിൽ സഹകരണസംഘങ്ങൾ വഴിയുള്ള സ്പോൺസർഷിപ്പിൽ കൂടി ഒരു കുട്ടിക്ക് 250 രൂപ മൂല്യമുള്ള സൗജന്യ കൂപ്പൺ വഴി പുസ്തകം നൽകുന്നതാണ്. ഓരോ സംഘവും സാമ്പത്തിക സ്ഥിതി അനുസരിച്ച് 5000 രൂപയ്കോ 10000 രൂപയ്കോ കൂപ്പൺ സ്പോൺസർ ചെയ്യണം.


ഓരോ ജില്ലകളുടെയും വില്പനയുടെ ടാർജറ്റ് സഹകരണസംഘം രജിസ്ട്രാർ നിജപ്പെടുത്തിയിട്ടുണ്ട്.കൂപ്പണുകൾ ജനുവരി 10നകം ജില്ലകളിൽ എത്തിക്കുകയും ജനുവരി 15നകം സഹകരണ സ്ഥാപനങ്ങളിൽ എത്തിക്കുകയും വേണം. ഓരോ സംഘവും തങ്ങളുടെ പ്രദേശത്തുള്ള സ്കൂളുകളിൽ നിന്നും അർഹരായ കുട്ടികളെ കണ്ടെത്തി കൂപ്പണുകൾ നൽകാൻ ശ്രമിക്കണം. സ്കൂളുകളുടെ വാഹനങ്ങൾ ഉപയോഗപ്പെടുത്തി കുട്ടികളെ ‘കൃതി’ മേളയിൽ എത്തിക്കാനും പുസ്തകങ്ങൾ വാങ്ങാൻ ഉള്ള സംവിധാനവുമൊരുക്കണം. ഇത് സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങളാണ് സഹകരണ സംഘം രജിസ്ട്രാർ 56/19 സർക്കുലറിലൂടെ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!