കുറുംബ പട്ടികവര്‍ഗസംഘം പുതിയസംരംഭങ്ങള്‍ തുടങ്ങി
പാലക്കാട് ജില്ലയിലെ അട്ടപ്പാടി കുറുംബ പട്ടികവര്‍ഗസേവനസഹകരണസംഘത്തിന്റെ പുതിയ സംരംഭങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. മുക്കാലി ജങ്ഷനിലെ കുറുമ്പാസ് ഇക്കോ ആന്റ് ഓര്‍ഗാനിക് ഷോപ്പും ചിണ്ടക്കിയിലെ തേന്‍ സംസ്‌കരണയൂണിറ്റുമാണ് ഉദ്ഘാടനം ചെയ്തത്. പുതൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ എസ്. സജി, ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സാദിഖലി, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ.ജി. സാബു, താലൂക്ക് വ്യവസായ ഓഫീസര്‍ ബാലകൃഷ്ണന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശകസമിതിയംഗം എം. രാജന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പനക്കാമറ്റം, ബിന്ദു, കെ.സി.ഇ.യു. അട്ടപ്പാടി ഏരിയാസെക്രട്ടറി കെ. ബാബു, സംഘം പ്രസിഡന്റ് കെ.എസ്. മുരുകന്‍, സെക്രട്ടറി പി. സിന്ധു എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സംഘംഅംഗങ്ങള്‍ക്കു പര്‍ച്ചേസ് ബോണസ് വിതരണം ചെയ്തു. അട്ടപ്പാടിയിലെ പ്രാക്തനഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിനായുള്ള സംഘത്തിന്റെ പുതിയ സംരംഭങ്ങള്‍ അഗളി ഐ.ടി.ഡി.പി. ഓഫീസിന്റെയും വ്യവസായവകുപ്പിന്റെയും സഹായത്തോടെയാണു നടപ്പാക്കുന്നത്.