കുമാരപുരം സഹകരണ ബാങ്കിൽ ടൂവീലർ വായ്പ വിതരണം ആരംഭിച്ചു.

adminmoonam

ആലപ്പുഴ കുമാരപുരം സഹകരണ ബാങ്കിൽ ടൂവീലർ വായ്പ വിതരണം ആരംഭിച്ചു.ആദ്യഘട്ടത്തിൽ 25 ടൂവീലർകളുടെ വായ്പ വിതരണമാണ് നിർവഹിച്ചത്.
കുമാരപുരം സർവ്വിസ് സഹകരണ ബാങ്ക് 2147ഴും ഷൈമസ് ഹോണ്ടയും ടോപ്പ് ഹെവാൻ ടി.വി.എസും ചേർന്ന് ബാങ്കിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ, ഗ്രാമജോതി എസ്. എഛ്.ജി ഫാർമേസ് ക്ലബ് അംഗങ്ങൾക്കാണ് വായ്പ നൽകിയത്. ബാങ്ക് പ്രസിഡന്റ് ഏ. കെ. രാജൻ ഉത്ഘാടനം ചെയ്തു.സെക്രട്ടറി ബൈജു രമേശ്‌ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ ഇ. കെ സാദശിവൻ, തോമസ് ഫിലപ്പ്, രാജേഷ് ബാബു, രാജപ്പൻ, വിനോദ് കുമാർ, പതമാവല്ലി, സുജാത മോഹൻ, വി പ്രസന്ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.