കുന്നുകര സഹകരണബാങ്ക് അഗ്രിപ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് യൂണിറ്റിനു തറക്കല്ലിട്ടു
എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്ക് ‘ കൃഷിക്കൊപ്പം കളമശ്ശേരി ‘ പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെ കാര്‍ഷികാടിസ്ഥാനസൗകര്യവികസനനിധി ഉപയോഗിച്ച് നടപ്പാക്കുന്ന കുന്നുകര അഗ്രിപ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് യൂണിറ്റിനു വ്യവസായമന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു അധ്യക്ഷനായിരുന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ടി.വി. പ്രതീഷ്, കുന്നുകര ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് സൈന ബാബു, ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം. വര്‍ഗീസ്, സി.കെ. കാസിം, ഗ്രാമപഞ്ചായത്തംഗം സുധാവിജയന്‍, കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എം. കെ. സന്തോഷ്, വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്, മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.എ. സക്കീര്‍, നബാര്‍ഡ് റീജിയണല്‍ മാനേജര്‍ അജീഷ് ബാലു, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, പാറക്കടവ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പുഷ്യാരാജന്‍, കുന്നുകര കൃഷിഓഫീസര്‍ സാബിറാബീവി, വി.കെ. അനില്‍, പി.കെ. അജയകുമാര്‍, സി.യു ജബ്ബാര്‍, സജിമോന്‍ കോട്ടക്കല്‍, ഇ.എ. മുജീബ്, ബാങ്ക് ഭരണസമിതിയിംഗം എസ്. ബിജു, സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവര്‍ സംസാരിച്ചു.
ഏത്തക്കായ, മരച്ചീനി എന്നിവയില്‍നിന്നു വിവിധ രുചികളില്‍ ചിപ്‌കോപ് എന്ന ബ്രാന്റില്‍ വാക്വംഫ്രൈഡ് ചിപ്‌സ് ഉണ്ടാക്കാനുള്ള പ്ലാന്റിനാണു തറക്കല്ലിട്ടത്. കുന്നുകര സര്‍വീസ് സഹകരണബാങ്കിനു കീഴില്‍ ഒമ്പതു വാര്‍ഡുകളിലായി രൂപവത്കരിച്ച 10 സ്വയംസഹായഗ്രൂപ്പുകളിലെ അംഗങ്ങളായ 350ല്‍പ്പരം കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ഏതു പരിതസ്ഥിതിയിലും ന്യായവില ഉറപ്പാക്കലാണു ലക്ഷ്യം. രുചിയും ഗുണവും കുറയാതെതന്നെ വിപണിയിലുള്ള ചിപ്‌സിനെക്കാള്‍ എണ്ണ കുറച്ചുമാത്രം ഉപയോഗിക്കുന്ന ഉത്പന്നങ്ങളാണ് ഉണ്ടാക്കുക. ആഗസ്റ്റില്‍ ഉത്പാദനം തുടങ്ങും.