കുന്ദമംഗലം സഹകരണ ബാങ്കിന്റെ നീതി പോളിക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കുന്ദമംഗലം കോ- ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ നീതി പോളിക്ലിനിക്ക് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
എളമരം കരീം എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. നീതി മെഡിക്കല്‍ സ്റ്റോര്‍ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.സി. രാമചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി. മാധവന്‍, പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, വൈസ് പ്രസിഡണ്ട് വി. അനില്‍ കുമാര്‍, പി. ഷൈപു, സി.വി. സംജിത്ത്, എം. ബാബുമോന്‍, പ്രവീണ്‍ പടനിലം എന്നിവര്‍സംസാരിച്ചു. സി. പ്രമോദ് സ്വാഗതവും ജനാര്‍ദ്ദനന്‍ കളരിക്കണ്ടി നന്ദിയും പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ക്ലിനിക്ക്, നീതി മെഡിക്കല്‍സ്, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, നഴ്‌സിംഗ് സര്‍വീസ് എന്നിവയെല്ലാം സെന്ററില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published.