കുട്ടനെല്ലൂർ സഹകരണ ബാങ്കിന്റെ ക്രിസ്തുമസ് ബസാർ ആരംഭിച്ചു.

adminmoonam

തൃശ്ശൂർ കുട്ടനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ക്രിസ്തുമസ് ബസാറിനു തുടക്കമായി. അഞ്ചേരിചിറയിലുള്ള സഹകരണ സൂപ്പർമാർക്കറ്റിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് ട്രീ, ക്രിബ് സെറ്റ്, എൽ.ഇ.ഡി മാല ബൾബുകൾ, വിവിധങ്ങളായ നക്ഷത്രങ്ങൾ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ബസാർ സി.പി.എം ഏരിയ സെക്രട്ടറിയും സംസ്ഥാന യുവജന ക്ഷേമ ബോർഡ് മുൻ എക്സ്പെർട്ട് മെമ്പറുമായ കെ.പി. പോൾ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് റിക്സൺ പ്രിൻസ് അധ്യക്ഷത വഹിച്ചു. ടി.ഡി.ദിവാകരൻ, വാസു തറയിൽ, കെ.എസ്. അജി, ജിന്റോ ആന്റണി, ജോൺ വാഴപ്പിള്ളി, ആന്റോ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.