കാർഷികേതര വായ്പകൾക്കും മൊറട്ടോറിയം അനുവദിക്കാമെന്ന് നബാർഡ്.

[email protected]

കാർഷികേതര വായ്പകൾക്ക് മൊറട്ടോറിയം, പുനക്രമീകരണം എന്നിവ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ ശുപാർശകൾക്ക് അനുസരിച്ച്, പ്രകൃതിക്ഷോഭാനന്തര സാഹചര്യങ്ങളിൽ അനുവദനീയമാണെന്ന് നബാർഡ് അധികൃതർ വ്യക്തമാക്കി. അതിനുള്ള നിർദ്ദേശങ്ങൾ നൽകുമെന്ന് മന്ത്രി തല ചർച്ചയിൽ നബാർഡ് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്ത് വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും അടുത്ത കമ്മിറ്റി ഉടൻ ചേർന്ന് മറ്റുകാര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നബാർഡ് മായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന സർക്കാരിനുവേണ്ടി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറമേ ചീഫ് സെക്രട്ടറി ടോം ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, രജിസ്ട്രാർ എസ്. ഷാനവാസ്, പ്രാഥമിക കാർഷിക സംഘങ്ങളുടെ പ്രതിനിധി അഡ്വക്കേറ്റ് രാജഗോപാലൻ നായർ തുടങ്ങിയവരും നബാർഡിനുവേണ്ടി ചെയർമാൻ ഹർഷകുമാർ ബെൽവാല , ഡെപ്യൂട്ടി എംഡി അമലോൽഭവ നാഥൻ തുടങ്ങിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!