കാവുന്തറ സഹകരണ ബാങ്ക് കർഷകർക്ക് സൗജന്യമായി മണ്ണിരക്കമ്പോസ്റ്റ് നിർമ്മിച്ചു നൽകി.
കോഴിക്കോട് കാവുന്തറ സർവീസ് സഹകരണ ബാങ്ക് ഗ്രാമീണ ഫാർമേഴ്സ് ക്ലബ്, കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെ 6 കർഷകർക്ക് സൗജന്യമായി മണ്ണിര കമ്പോസ്റ്റ് നിർമ്മിച്ചു നൽകി. പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണിര കമ്പോസ്റ്റ് പരിപാലനം പ്രയോഗം എന്നിവയെക്കുറിച്ച് ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.സി.കെ തങ്കമണി ക്ലാസെടുത്തു.
50 സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്ന മഞ്ഞൾ കൃഷിക്കാർക്ക് വേണ്ട സൂക്ഷ്മാണു പോഷക കിറ്റ്,വേപ്പിൻ പിണ്ണാക്ക് എന്നിവ IISR ൽ നിന്ന് സ്വീകരിച്ചു. കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ശശി കോലാത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.സജീവൻ സ്വാഗതവും പി.എം.രാജൻ നന്ദിയും പറഞ്ഞു.