കാഴ്ച്ചയുടെ വിരുന്നു രുചിക്കൂട്ടും ഒരുക്കി കേരളീയം കോ-ഓപ്പറേറ്റീവ് ട്രേഡ്‌ഫെയര്‍

moonamvazhi

കേരളീയം പരിപാടിയില്‍ സഹകരണ മേഖലയുടെ പ്രസക്തിയും ശക്തിയും വിളിച്ചോതിക്കൊണ്ട് കോഓപ്പറേറ്റീവ് ട്രേഡ് ഫെയര്‍. സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കോപ്പ് കേരള ബ്രാന്‍ഡിലുള്ളതുമായ 400ല്‍പ്പരം ഉല്‍പ്പന്നങ്ങളാണ് 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. എറണാകുളത്ത് നടന്ന കോഓപ്പറേറ്റീവ് എക്‌സ്‌പോ തുടങ്ങിയതിന് ശേഷമാണ് വൈവിധ്യമുള്ള സഹകരണ ഉല്‍പന്നങ്ങള്‍ സംഘങ്ങള്‍ ഉല്‍പാദിച്ചുതുടങ്ങിയത്. കേരളത്തിന്റെ ട്രേഡ് ഫെയറിലെത്തുമ്പോള്‍ ഈ ഉല്‍പന്നങ്ങളുടെ വൈപുല്യം കൂടിയിട്ടുണ്ട്.

ജി.ഐ. റ്റാഗുള്ള പൊക്കാളി ഉല്‍പ്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, ഗാര്‍മെന്റ്‌സ്, വിവിധ ബാഗ് ഉല്പന്നങ്ങള്‍, കശുവണ്ടി, തേന്‍, കുന്തിരിക്കം, ചിക്കന്‍ ചമ്മന്തി പൊടി, വെജ് ചമ്മന്തി പൊടി. ചൂരല്‍ ഉല്പന്നങ്ങള്‍, ബനാന വാക്വം ഫ്രൈ, കറി പൌഡറുകള്‍, ടീ പൌഡറുകള്‍, ഡ്രൈ ഫ്രൂട്ട്‌സ്, സ്‌പൈസസ്, ജാക്ക് ഫ്രൂട്ട് പൌഡര്‍, പുല്‍ത്തൈലം, പൊക്കാളി അരി, കത്തി, കൊടുവാള്‍ പോലുള്ള ഉപകരണങ്ങള്‍, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബ്ലീച്ചിംഗ് പൌഡര്‍, സാനിറ്റൈസര്‍, മലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാണ്.

സഹകരണ സംഘങ്ങളുടെ 13 ഫുഡ് കോര്‍ട്ടിലുള്ളത് കേരളത്തിലെ എല്ലാ ഇടങ്ങളില്‍ നിന്നുള്ള രുചികളാണ്. കാസര്‍കോഡന്‍ വിഭവങ്ങളായ നീര്‍ദോശ, നെയ് പത്തല്‍, പത്തിരി, കോഴികടമ്പ്, ചിക്കന്‍ സുക്ക, കോഴിറൊട്ടി. വയനാടന്‍ വിഭവങ്ങളായ ഗന്ധകശാലയരി പായസം, മുളയരി പായസം, ഉണ്ട പുട്ട്കറി. കോഴിക്കോടന്‍ വിഭവങ്ങളായ ഉന്നകായ, കായ് പോള, വറുത്തരച്ച കോഴിക്കറി. പാലക്കാടന്‍ വിഭവങ്ങളായ വനസുന്ദരി ചിക്കന്‍, റാഗി പഴം പൊരി, ചാമ അരി , ഉപ്പുമാവ്.ആലപ്പുഴയുടെ വിഭവങ്ങളായ കപ്പ, കരിമീന്‍ പൊള്ളിച്ചത്. പത്തനംതിട്ടയുടെ തനത് വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, പുഴുക്കുകള്‍, വിവിധയിനം ചമ്മന്തികള്‍ തുടങ്ങിയ കൊതിയൂറുന്ന ഭക്ഷണ നിരയാണ് ഇവിടെയുള്ളത്.

ആകര്‍ഷകമായ ലൈവ് സ്റ്റാളുകള്‍, ലൈവ് മണ്‍കല നിര്‍മ്മാണം, പൊക്കാളി മിനിയേച്ചര്‍ കൃഷിപാടം, മനോഹര സെല്‍ഫി പോയിന്റുകള്‍, വര്‍ണ്ണാഭാവമായ ചെടികള്‍ തുടങ്ങിയവ പ്രദര്‍ശന നഗിരിയുടെ മറ്റൊരു ആകര്‍ഷണമാണ് .മേളയോട് അനുബന്ധിച്ച് സഹകരണ മേഖലയിലെ കൊല്ലം എന്‍.എസ്.ഹോസ്പിറ്റലും, പെരിന്തല്‍മണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കില്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!