കാലിക്കറ്റ് സിറ്റി ബാങ്കിൽ കുടിശ്ശിക നിവാരണ അദാലത്ത് 10 ന് തുടങ്ങും
നവകേരളീയം കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ ജനുവരി 10,11,12 തീയതികളിലായി കുടിശ്ശിക നിവാരണ അദാലത്ത് നടത്തും.
രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് അദാലത്ത് നടത്തുന്നത്. പലിശ, പിഴപലിശ മുതലായവയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവുകൾ അദാലത്തിൽ ലഭ്യമാകും.