കാരോട് റൂറല്‍ അഗ്രിക്കല്‍ച്ചറല്‍ ഡെവലപ്‌മെന്റ് സഹകരണ സംഘം സ്വര്‍ണ്ണ പണയ വായ്പ പദ്ധതി ആരംഭിച്ചു

moonamvazhi

കാരോട് റൂറല്‍ അഗ്രിക്കല്‍ച്ചറല്‍ ഡെവലപ്‌മെന്റ് സഹകരണ സംഘം സ്വര്‍ണ്ണ പണയ വായ്പ പദ്ധതി ആരംഭിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌ട്രോങ്ങ് റൂമിന്റെ ഉത്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഇ. നിസാമുദീന്‍ നിര്‍വഹിച്ചു.

സംഘം പ്രസിഡന്റ് എന്‍. ധര്‍മരാജ് അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍ ആര്‍. പ്രമീള മെമെന്റോ വിതരണം ചെയ്തു. ചെറുകിട കച്ചവട വായ്പ വിതരണം വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. ജോസ് നിര്‍വഹിച്ചു. പി.ആര്‍. അജിത, പ്രദീപ്, നെല്ലിമൂട് പ്രഭാകരന്‍, അഡ്വ.എഡ്വിന്‍ സാം, കെ. സലീല, ജോണി .എസ്.എസ്, ജയ ലക്ഷ്മി ജെ.എ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.