കാരന്നൂര്‍ കോക്കനട്ട് ഓയില്‍ മില്‍ പ്രവര്‍ത്തനം തുടങ്ങി
കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള കാരന്നൂര്‍ കോക്കനട്ട് ഓയില്‍ മില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എം.കെ. രാഘവന്‍ എ.പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ടി. ഉമാനാഥന്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പന ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു. മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ നിര്‍വ്വഹിച്ചു. ബാങ്ക് സെക്രട്ടറി എ.പി. നിഷ, അഡ്വ. ജി.സി. പ്രശാന്ത് കുമാര്‍, മനോഹരന്‍ മങ്ങാറിയില്‍, ടി.കെ. രാജേന്ദ്രന്‍, കെ.വി.ബാബുരാജ്, എം. പ്രകാശന്‍,ടി.ടി. ജയദേവന്‍, കെ.ടി ശ്രീനിവാസന്‍, എ. വത്സന്‍, എം. സത്യഭാമ, കൃഷ്ണവേണി, മമ്മദ് കോയ പാണ്ടികശാല, ഐ.വി. രാജേന്ദ്രന്‍,എം.കെ. പ്രജോഷ്,ഒ.കെ.യു നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.