കാനഡ വിളിക്കുന്നു

Deepthi Vipin lal

ഡോ. ടി.പി. സേതുമാധവന്‍
(വിദ്യാഭ്യാസ, കരിയര്‍ വിദഗ്ധന്‍)

തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യമെന്ന നിലയില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും കാനഡ ഇമിഗ്രേഷനോട്് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു. ഇന്ത്യയില്‍ നിന്നു പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് കാനഡയില്‍ കൂടുതലായെത്തുന്നത്. ഇവരില്‍ എന്‍ജിനിയറിങ്, മെഡിസിന്‍, ഡെന്റിസ്ട്രി, നഴ്‌സിങ്്, വെറ്ററിനറി സയന്‍സ് , അഗ്രിക്കള്‍ച്ചര്‍, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരുണ്ട്.

എങ്ങനെ കാനഡയിലെത്താം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ഏറെ സംശയങ്ങളുണ്ട്. കാനഡയില്‍ രണ്ട് രീതിയില്‍ എത്താം. ഉപരിപഠനത്തിനായും കാനഡ ഇമിഗ്രേഷന്‍ വഴി തൊഴിലിനായും. കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി തൊഴില്‍ കണ്ടെത്തുന്നതാണ് കാനഡ ഇമിഗ്രേഷനേക്കാള്‍എളുപ്പം. ചിലപ്പോള്‍ കാനഡ ഇമിഗ്രേഷന് കൂടുതല്‍ സമയമെടുക്കും. കാനഡ ഇമിഗ്രേഷനു സ്‌കില്‍ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് കാനഡയില്‍ അവസരങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാനഡയില്‍ മികച്ച സര്‍വ്വകലാശാലകളും കോളേജുകളും സ്‌കില്‍ വികസന കേന്ദ്രങ്ങളുമുണ്ട്.

ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നു

കാനഡ വിദേശ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിച്ചുവരുന്ന രാജ്യമാണ്. കാനഡ ഇമിഗ്രേഷനു എക്‌സപ്രസ് ഇമിഗ്രേഷന്‍ സിസ്റ്റം നിലവിലുണ്ട്. കാനഡയിലെ വ്യവസായ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുന്നു. വേതനത്തിന്റെ കാര്യത്തില്‍ കാനഡ മുന്‍നിരയിലാണ്. അമേരിക്കയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാനഡയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രാഷ്ട്രീയ കാലാവസ്ഥയും കാനഡ ഇമിഗ്രേഷനു ഇന്നു ഏറെ അനുകൂലമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 86 ശതമാനം പേരും കാനഡ ഇമിഗ്രേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നു. കാനഡയിലെത്തുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ നൈപുണ്യം എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.

കാനഡ ഇമിഗ്രേഷനു IELTS സ്‌കോര്‍ 7/9 ആവശ്യമാണ്. പ്രവൃത്തി പരിചയം, സ്‌കില്‍ പരിശീലനം, ഇംഗ്ലീഷ് പ്രാവീണ്യം, ബിരുദാനന്തര പഠനം എന്നിവ ഇമിഗ്രേഷന്‍ പ്രക്രിയ എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പ്രതിവര്‍ഷം കാനഡയില്‍ ഉപരിപഠനത്തിനെത്തുന്നത്. അമേരിക്കയില്‍ നിന്നു H 1 B ലഭിക്കുന്നതിനെക്കാളും എളുപ്പമാണ് കാനഡ ഇമിഗ്രേഷന്‍ ലഭിക്കാനുള്ള സാധ്യത. ലോകോത്തര നിലവാരത്തിലുള്ള 27 സര്‍വ്വകലാശാലകള്‍ കാനഡയിലുണ്ട്. ടൊറന്റോ, മാക്ഗില്‍, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഡീമോണ്‍ട്രയല്‍, കാല്‍ഗരി, വാട്ടര്‍ലൂ, വെസ്റ്റേണ്‍, ക്വീന്‍സ്, വിക്‌ടോറിയ, സസ്‌കാഷെവന്‍, വിന്‍ഡ്‌സര്‍ യോര്‍ക്ക്, കോണ്‍കോര്‍ഡിയ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

രണ്ടര ലക്ഷം ഉദ്യോഗാര്‍ഥികളാണ് ഇമിഗ്രേഷനിലൂടെ പ്രതിവര്‍ഷം കാനഡയിലെത്തുന്നത്. ഇതു മൂന്നര ലക്ഷമാക്കി ഉയര്‍ത്താനാണ് കാനഡ ലക്ഷ്യമിടുന്നത്. CRS – കോംപ്രിഹെന്‍സീവ് റാങ്കിങ് സിസ്റ്റം – അനുസരിച്ചാണ് വിസ അനുവദിക്കുന്നത്. നൂറില്‍ 67 പോയിന്റ് നേടിയിരിക്കണം. പ്രായം, വിദ്യാഭ്യാസം, ഭാഷാപ്രാവീണ്യം, പ്രവൃത്തി പരിചയം, സ്‌കില്‍ എന്നിവയ്ക്ക് പ്രത്യേകം വെയ്‌റ്റേജ് ലഭിക്കും.

മികച്ച തൊഴില്‍ നേടാം

അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് കാനഡയിലേക്ക് ഇമിഗ്രേഷന് അപേക്ഷിക്കാം. ഇമിഗ്രേഷന്‍ അനുവദിച്ചാല്‍ യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താനും തുടര്‍ന്ന് പെര്‍മനെന്റ് റെസിഡന്‍സിക്കും അവസരങ്ങള്‍ ലഭിക്കും. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ ഡിപ്ലോമ, ഐ.ടി. സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും എന്‍ജിനിയറിങ്, അക്കൗണ്ടിങ്, ഹോസ്പിറ്റാലിറ്റി, വെറ്ററിനറി സേവനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കും.

പ്രതിവര്‍ഷം മൂന്നു ലക്ഷത്തിലധികം പേരാണ് ഇന്റര്‍നാഷണല്‍ പെര്‍മനെന്റ് റെസിഡന്‍സി വിസ പ്രോസസ്സിങ്ങിലൂടെ കാനഡയിലെത്തുന്നത്. 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബിരുദം / ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍, സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് മികച്ച ഇംഗ്ലീഷ് പ്രാവീണ്യമുണ്ടെങ്കില്‍ കാനഡ ഇമിഗ്രേഷന് അപേക്ഷിക്കാം. IELTS ഒമ്പതില്‍ 6.5 -7 ബാന്‍ഡോടെ പൂര്‍ത്തിയാക്കിയിരിക്കണം. സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ കാനഡയിലേക്ക് കടക്കാന്‍ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പ്രൊഫഷണല്‍ പരിചയം, പ്രൊഫഷണല്‍ യോഗ്യത, സ്‌കില്‍ പരിചയം എന്നിവ വിലയിരുത്തും.

IELTS സ്‌കോര്‍, ബിരുദാനന്തര പഠനം, സ്‌കില്‍ കോഴ്‌സുകള്‍, വിവിധ സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകളില്‍പ്പെടുന്ന ട്രേഡുകള്‍, പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കാര്‍പെന്ററി, ഹോസ്പിറ്റാലിറ്റി, ഹൗസ്‌കീപ്പിങ്, പെയിന്റിങ് എന്നിവ ഇമിഗ്രേഷനു മുന്‍ഗണന ലഭിക്കാന്‍ സഹായിക്കും.
കാനഡ ഇമിഗ്രേഷന്‍ പ്രക്രിയ എളുപ്പത്തില്‍ ലഭിക്കുന്ന എക്‌സ്പ്രസ് വിസ സിസ്റ്റം ഇന്നു നിലവിലുണ്ട്. മികവിന്റെ അടിസ്ഥാനത്തിലാണ് ഇതനുവദിക്കുന്നത്. നഴ്‌സിങ്, പാരാമെഡിക്കല്‍, വെറ്ററിനറി വിഭാഗത്തില്‍ ഈ രീതി നിലവിലുണ്ട്.

കാനഡ ഇമിഗ്രേഷനു / പെര്‍മെനന്റ് റസിഡന്‍സിക്ക് യോഗ്യതയുണ്ടോയെന്നു നോക്കാനുള്ള ചെക്ക് പോയിന്റുകള്‍ ഉദ്യോഗാര്‍ഥികള്‍ സ്വയം വിലയിരുത്തുന്നത് നല്ലതാണ്.

1. പ്രായം : 18-35, 36-40, 40 വയസ്സിനു മുകളില്‍. 2. വിദ്യാഭ്യാസം : പി.എച്ച്.ഡി. , ബിരുദാനന്തര ബിരുദ പഠനം, ഡിപ്ലോമ, ബിരുദം, 13 വര്‍ഷത്തില്‍ താഴെ വിദ്യാഭ്യാസം. 3. പ്രവൃത്തി പരിചയം : ഒരു വര്‍ഷം, 2-3, 4-5, 6 വര്‍ഷത്തിനു മുകളില്‍. 4. ഇംഗ്ലീഷ് പ്രാവീണ്യം : IELTS സ്‌കോര്‍ 6.5 മുതല്‍ 7/9 വരെ. 5. തൊഴില്‍ ലഭിച്ചിട്ടുണ്ടോ ? . ഈ പോയിന്റുകള്‍ വിലയിരുത്തി മൊത്തം നൂറില്‍ 67 പോയിന്റ് ലഭിച്ചാല്‍ കാനഡ ഇമിഗ്രേഷനു / പി.ആര്‍.നു അപേക്ഷിക്കാം. നിരവധി സ്വകാര്യ ഏജന്‍സികള്‍ കാനഡയിലേക്കുള്ള പെര്‍മനെന്റ് റെസിഡന്‍സി വിസ സേവനങ്ങളുമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകൃത ഏജന്‍സികളെ മാത്രമെ ആശ്രയിക്കാവൂ. കനേഡിയന്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമെ വിശ്വസിക്കാവൂ. കുറഞ്ഞ യോഗ്യതക്ക് മികച്ച അവസരം വാഗ്ദാനം നല്‍കുന്ന ഏജന്‍സികളെ ആശ്രയിക്കരുത്. ചതിക്കുഴികള്‍ കരുതിയിരിക്കണം. ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകള്‍ : www.canada.ca,www.cic.gc.ca, www.immigration.ca, www.workpermit.com, www.servicecanada.gc.ca

കാനഡയില്‍ പഠിയ്ക്കാന്‍

കാനഡയില്‍ ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ക്ക് പ്ലസ് ടുവിനു ശേഷമുള്ള അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനോ ബിരുദശേഷമുള്ള ഗ്രാഡുവേറ്റ് പ്രോഗ്രാമിനോ ശ്രമിക്കാം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ കഋഘഠട ഒമ്പതില്‍ 6.5 – 7 ബാന്‍ഡ് നേടിയിരിക്കണം. അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനു ടഅഠ പരീക്ഷയില്‍ സ്‌കോര്‍ വേണം. SAT ല്‍ SAT-1, SAT-2 എന്നീ പരീക്ഷകളുണ്ട്.

മികച്ച ഉപരിപഠന മേഖല തിരഞ്ഞെടുത്താല്‍ മികവുറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തണം. ഒരു വര്‍ഷത്തെ തയാറെടുപ്പ് ഇതിനാവശ്യമാണ.് അപേക്ഷയോടൊപ്പം ടെസ്റ്റ് സ്‌കോര്‍ റിപ്പോര്‍ട്ട്, സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, റഫറന്‍സ് ലെറ്ററുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, മാര്‍ക്ക്ഷീറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനു മുമ്പ് തന്നെ പാസ്‌പോര്‍ട്ടെടുക്കണം. അന്താരാഷ്ട്രതലത്തില്‍ ഉപരിപഠനത്തിനായി അമേരിക്ക കഴിഞ്ഞാല്‍ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ രാജ്യം കാനഡയാണ്. ഗ്രാഡുവേറ്റ് പഠനത്തിനു കാനഡയിലെത്തുന്ന വിദ്യാര്‍ഥികള്‍ മികച്ച സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കണം. യൂണിവേഴ്‌സിറ്റി ഓഫ് ടൊറാന്റോ, മാക്ഗില്‍, ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാക്മാസ്റ്റര്‍, മോണ്‍ട്രിയല്‍ എന്നിവ മികച്ച സര്‍വ്വകലാശാലകളാണ്.

യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയില്‍ സൈക്കോളജി, മെഡിക്കല്‍ ടെക്‌നോളജി, ഹ്യൂമന്‍ ആന്റ് ബയോളജിക്കല്‍ സയന്‍സ്, സോഷ്യോളജി, ഓട്ടമേഷന്‍ കണ്‍ട്രോള്‍ എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്. അഗ്രിക്കള്‍ച്ചറല്‍ ആന്റ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്, ആര്‍ട്‌സ്, ഡെന്റിസ്ട്രി, എഡുക്കേഷന്‍, എന്‍ജിനിയറിങ്, നിയമം, മാനേജ്‌മെന്റ്, മെഡിസിന്‍, സയന്‍സ്, സംഗീതം എന്നിവയില്‍ മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ മികച്ച പ്രോഗ്രാമുകളുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ബിസിനസ്സ് ആന്റ് ഇക്കണോമിക്‌സ് , ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ ആന്റ് ഹെല്‍ത്ത്, എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി, ആര്‍ട്‌സ് ആന്റ് ഹ്യുമാനിറ്റീസ്, ഫിസിക്കല്‍ സയന്‍സസ്, ജ്യോഗ്രഫി, സ്‌പോര്‍ട്‌സ് വിഷയങ്ങള്‍ എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്. മൈനിങ് എന്‍ജിനിയറിങ്, നഴ്‌സിങ്, വെറ്ററിനറി സയന്‍സ്, ഫാര്‍മസി , നിയമം, ആര്‍ക്കിയോളജി, ക്ലിനിക്കല്‍ മെഡിസിന്‍ എന്നിവ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടയിലുണ്ട്. മോണ്‍ട്രിയല്‍, മെക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റികളില്‍ ലൈഫ് സയന്‍സസ്, മെഡിസിന്‍, എന്‍ജിനിയറിങ്, ബിസിനസ് ആന്റ് ഇക്കണോമിക്‌സ് കോഴ്‌സുകളുണ്ട്.

കാനഡയില്‍ ജനുവരി, സെപ്റ്റംബര്‍ മാസങ്ങളിലാണ് അഡ്മിഷന്‍. വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുതന്നെ ഓണ്‍ലൈന്‍ വഴി അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഒരു വര്‍ഷത്തെ തയാറെടുപ്പ് ഇതിനാവശ്യമാണ്. IELTS ഉയര്‍ന്ന ബാന്‍ഡോടെ പൂര്‍ത്തിയാക്കുകയാണ് ആദ്യപടി. അഡ്മിഷന്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ കാനഡയില്‍ ഉപരിപഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനപേക്ഷിക്കാം. ഫെല്ലോഷിപ്പ്, അസിസ്റ്റന്റ്ഷിപ്പ്, പാര്‍ടൈം തൊഴില്‍ പ്രോഗ്രാമുകളുമുണ്ട്.

 

 

ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ മാറ്റങ്ങളോടെ

പ്രതിവര്‍ഷം 13 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷ എഴുതുന്നത്. ചിട്ടയോടെ തയാറെടുത്താല്‍ ഉന്നത വിജയം കൈവരിക്കാം.

രാജ്യത്തെ ഐ.ഐ.ടി.കള്‍, എന്‍.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍ എന്നിവിടങ്ങളില്‍ ബി.ടെക്്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ജിനിയറിങ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) ഏറെ മാറ്റങ്ങളോടെയാണ് 2021 ല്‍ നടപ്പാക്കുന്നത്. ജെ.ഇ.ഇ. പരീക്ഷയില്‍ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകളുണ്ട്. മെയിന്‍ പരീക്ഷയിലാണ് മാറ്റങ്ങളുള്ളത്. 2021 മുതല്‍ ജെ.ഇ.ഇ. മെയിന്‍ പരീക്ഷ വര്‍ഷത്തില്‍ നാല് തവണ നടക്കും. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് പരീക്ഷ. ഫെബ്രുവരിയിലെ പരീക്ഷ 23-26 വരെ നടക്കും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയില്‍ ഇനി മുതല്‍ 90 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയില്‍ നിന്നായി 25-30 ചോദ്യങ്ങളുണ്ടാകും. 13 ഭാഷകളില്‍ ജെ.ഇ.ഇ. പരീക്ഷയെഴുതാം. ഒരു വിദ്യാര്‍ഥിയ്ക്ക് നാല് തവണയും പരീക്ഷയെഴുതാന്‍ ഒരുമിച്ച് ഫീസടയ്ക്കാം. എല്ലാ പരീക്ഷകളും എഴുതാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അടച്ച ഫീസ് തിരിച്ചു നല്‍കും.

ജെ.ഇ.ഇ. മെയിനിന്റെ സ്‌കോറനുസരിച്ചുള്ള കട്ട് ഓഫ് മാര്‍ക്കിനനുസരിച്ച് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്
പരീക്ഷയെഴുതാം. 2020 ല്‍ ജെ.ഇ.ഇ. അഡ്വാന്‍സ്്ഡ് പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് കട്ട് ഓഫ് മാര്‍ക്കുണ്ടെങ്കില്‍ മെയിന്‍ പരീക്ഷ എഴുതാതെ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് 2021 പരീക്ഷയെഴുതാം. ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു പരീക്ഷയ്ക്ക് ഒറ്റത്തവണ മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. അപേക്ഷ സമര്‍പ്പിക്കാന്‍ വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, 10, 12 ക്ലാസ്സുകളിലെ മാര്‍ക്ക്‌ലിസ്റ്റുകള്‍, ഓണ്‍ലൈന്‍ പെയ്‌മെന്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം.

രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കല്‍, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യല്‍, പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കല്‍, ഫീസടയ്ക്കല്‍ എന്നിവയാണ് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍. www.jeemainnta.nic.in ല്‍ രജിസ്റ്റര്‍ ചെയ്യാം. പൊതുവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് 650 രൂപയും പെണ്‍കുട്ടികള്‍ക്ക് 325 രൂപയുമാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 325 രൂപയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!