കല്ലടിക്കോട് സഹകരണ ബാങ്കിന്റെ പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക് ഇടക്കുര്‍ശിയില്‍ പുതുതായി നിര്‍മ്മിച്ച ശാഖ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം കെ.ശാന്തകുമാരി എംഎല്‍എയും നിക്ഷേപ സ്വീകരണം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് മരയ്ക്കാര്‍ മാരായമംഗലവും നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ മുന്‍കാല പ്രസിഡന്റുമാര്‍, ജീവനക്കാര്‍, ആദ്യകാല സഹകാരികള്‍ തുടങ്ങിയവരെ ആദരിച്ചു. ടി.എ സിദ്ദിഖ്, എം. പുരുഷോത്തമന്‍, സാബു,എം.കെ മുഹമ്മദ്, ഇബ്രാഹിം, രാമദാസ്, ഡോ.സി.എം. മാത്യു, ജെ.ദാവൂദ്, മുഹമ്മദ് മുസ്തഫ. പി, രാധാകൃഷ്ണന്‍, സി.കെ. മുഹമ്മദ് മുസ്തഫ, ഹുസൈന്‍ വളവുള്ളി, പി.വി. ലത, സെക്രട്ടറി ബിനോയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.