കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് സഹകരണ പുരസ്‌കാരം ഏറ്റുവാങ്ങി

moonamvazhi

അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കതിരൂർ സർവീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി.

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത്.

സഹകരണ മേഖലയിൽ സമാനതകളില്ലാത്ത മാതൃകാ പ്രവർത്തനങ്ങൾ നടത്തി സാന്നിധ്യമറിയിച്ച സ്ഥാപനമാണ് കതിരൂർ സർവീസ് സഹകരണ ബാങ്ക്.

Leave a Reply

Your email address will not be published.