കതിരൂർ സഹകരണ ബാങ്കിന് പുരസ്കാരം ലഭിച്ചു 

moonamvazhi

കതിരൂർ സർവീസ് സഹകരണ ബാങ്കിന് പുരസ്കാരം ലഭിച്ചു. ഈ വർഷം നിക്ഷേപത്തിലും വായ്പായിനത്തിലുമുള്ള ബാങ്കിന്റെ വളർച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്രോണ്ടിയെഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് അവാർഡ്സ് (FCBC) ന്റെ BEST GROWTH അവാർഡ് ബാങ്കിനു ലഭിച്ചത്.

കാർഷിക മേഖലയിലും ഇതര മേഖലയിലും ബാങ്ക് ഏറ്റവും കൂടുതൽ ലോൺ നൽകിയതും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിച്ചു ലോൺ നൽകിയതും ബാങ്ക് നടപ്പിലാക്കിയ അനുബന്ധ പ്രവർത്തനങ്ങളും പരിശോധിച്ചാണ് അവാർഡ്.

ഗോവ തലസ്ഥാനമായ പനാജിയിൽ നടന്ന ചടങ്ങിൽ ഗോവൻ സഹകരണ മന്ത്രി സുഭാഷ് ഷിറോഡ്കറിൽ നിന്ന് അവാർഡ് ബാങ്ക് ജീവനക്കാർ അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Latest News