കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എ.ടി.എം പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ എ.ടി.എം, സി.ഡി.എം പ്രവര്‍ത്തനം ആരംഭിച്ചു. ഈവയര്‍ സോഫ്‌ടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതിക സഹായത്തോടെയാണ് എ.ടി.എം, സി.ഡി.എം സ്ഥാപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് ഡയറക്ടര്‍ ഇ. രാജേന്ദ്രന്‍ എടിഎം കാര്‍ഡുകളുടെ വിതരണം നിര്‍വഹിച്ചു. വി.ബിജു, പി.പി.സനില്‍, ഇ.ഡി.ബീന, ഇ. പ്രമോദ്, കെ. അശോകന്‍, പി.എം. ഹേമലത തുടങ്ങിയവര്‍ പങ്കെടുത്തു.