കണ്ടംകുന്ന് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം പ്രവര്‍ത്തനം തുടങ്ങി

[mbzauthor]

കണ്ടംകുന്ന് സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. കൈതേരി പതിനൊന്നാം മൈലിലാണ് കെട്ടിടം. കെ.കെ. ശൈലജ എം.എല്‍.എ. അധ്യക്ഷയായി. ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് വി.പി. സെമീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഷീല സംരംഭക വായ്പ വിതരണം നടത്തി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ വി. രാമകൃഷ്ണന്‍ നിക്ഷേപം സ്വീകരിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരന്‍, കുന്നുമ്പ്രോന്‍ വാസു, ടി. ബാലന്‍, എം. ഷീന, ഒ. ഗംഗാധരന്‍, അജീഷ് കിഴക്കേയില്‍, ഷീജ പുല്ലമ്പി, ഷാജി കരിപ്പായി,പി. ഉത്തമന്‍, എം.കെ. സുധീര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

[mbzshare]

Leave a Reply

Your email address will not be published.