കട്ടപ്പന സഹകരണ ബാങ്ക് ഫാമിലി മീറ്റ് നടത്തി

moonamvazhi

ഇടുക്കി കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഫാമിലി മീറ്റ് നടത്തി. വെള്ളയാംകുടിയിലുള്ള കല്ലറക്കല്‍ റസിഡന്‍സിയില്‍ വെച്ച് നടന്ന പരിപാടി ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാന്‍ അഡ്വ.അലക്‌സ് കോഴിമല ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലുള്ള കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഈ മേഖലയെ പ്രതിസന്ധികളില്‍ തളരാതെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷത വഹിച്ചു. യോഗത്തിന് ശേഷം കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍ നടത്തി.

Leave a Reply

Your email address will not be published.