കടന്നമണ്ണ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കം

moonamvazhi

പ്രവര്‍ത്തന മേഖലയില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട മലപ്പുറം കടന്നമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. കോഴിക്കോട്ടുപറമ്പ് കോപ്പ് അറീനയില്‍ നടന്ന നൂറാം വാര്‍ഷിക പ്രഖ്യാപനവും കസ്റ്റമര്‍ മീറ്റും യു.എ.ലത്തീഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ഓഡിറ്ററായി വിരമിച്ച അഷ്‌റഫിനുള്ള ഉപഹാരം അദ്ദേഹം സമര്‍പ്പിച്ചു. ബാങ്ക് പ്രസിഡന്റ് സി.ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.


‘സഹകരണ മേഖല ഇന്ന്’ എന്ന വിഷയത്തില്‍ റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ നൗഷാദ് അരീക്കോട് ക്ലാസെടുത്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം, പെരിന്തല്‍മണ്ണ അസി. രജിസ്ട്രാര്‍ പി.ഷംസുദ്ദീന്‍, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.അസ്ഗര്‍ അലി, ബാങ്ക് സെക്രട്ടി സൈഫുള്ള കറുമുക്കില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ടി.ഷറഫുദ്ദീന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജംഷീര്‍, പി.അബൂ സാലിഹ്, സി.അഷ്‌റഫ്, പി.അബ്ദുസമദ്, ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും ബാങ്ക് രൂപം നല്‍കിയിട്ടുണ്ട്. ആഘോഷ പരിപാടികള്‍ ഡിസംബറില്‍ സമാപിക്കും. 1924 ല്‍ കടന്നമണ്ണ കോവിലകത്ത് പ്രവര്‍ത്തനമാരംഭിച്ച ഐക്യ നാണയ സംഘമാണ് പിന്നീട് കടന്നമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കായി മാറിയത്. ബാങ്കിംഗ് മേഖലക്ക് പുറമെ, ഇതര പ്രവര്‍ത്തനങ്ങള്‍ കൂടി ബാങ്ക് ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ടര്‍ഫ് ഫുട്ബാള്‍ കോര്‍ട്ട്, ഷോപ്പിംഗ് കോംപ്ലക്‌സ്, നീതി മെഡിക്കല്‍ സ്റ്റോര്‍, സഹകരണ സേവാകേന്ദ്രം, കാലിത്തീറ്റ വിതരണ കേന്ദ്രം, എന്നിവ ബാങ്കിന് കീഴിലുണ്ട്.

Leave a Reply

Your email address will not be published.