ഒറ്റപ്പാലം ലാഡർ തറവാട് ശാഖയില്‍ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി 

moonamvazhi

കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ ഒറ്റപ്പാലം ലാഡർ തറവാട് ബ്രാഞ്ചില്‍ 43-മത് നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു.

ഒറ്റപ്പാലം നഗരസഭ വൈസ് ചെയർമാൻ കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. ശിവദാസിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ലാഡർ ഡയറക്ടർ കെ.വി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. മഞ്ജു പ്രമോദ്, ശോഭന, വി. ഹരി, രോഹിണി എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.