ഒരു സഹകരണ ജീവനക്കാരന്റെ കുറിപ്പ് വൈറലാകുന്നു..

adminmoonam

സംസ്ഥാനത്തെ ഒരു സഹകരണ ജീവനക്കാരന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും നിലപാടുകൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെയും കുറുപ്പിൽ അടിവരയിടുന്നുണ്ട്. കുറുപ്പിനെ പൂർണ്ണരൂപം താഴെ…

സർക്കാർ കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന എല്ലാ പദ്ധതികളും വിജയകരമായി നടത്തുന്നവരാണ് PACS. പ്രളയകാലത്ത് വീട് നിർമ്മിച്ചു നൽകുന്ന കാര്യത്തിലായാലും ഹരിതം കേരളം സുഭിക്ഷ കേരളം, KSRTC,ക്ഷേമ പെൻഷൻ, വിതരണം ഇതിനാവശ്യമായ തുക സർക്കാരിന് മുൻകൂറായി നൽകൽ, ഉത്സവകാല ചന്തകൾ എന്നിങ്ങനെ നിരവധി സാമൂഹിക സേവന പദ്ധതികൾ ലാഭനഷ്ടങ്ങൾ നോക്കാതെ പ്രാഥ മിക സംഘങ്ങൾ ഏറ്റെടുത്ത് വിജയകരമായി നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ രണ്ട് സാലറി ചാലഞ്ചുകളിലും (കോവിഡ്,പ്രളയം)
ഒരു വിഭാഗം സർക്കാർ ജീവനക്കാർ വിട്ടു നിന്നപ്പോൾ പൂർണ്ണമായി സർക്കാരിനോട് സഹകരിച്ചവരാണ് സഹകരണജീവനക്കാർ.
കോവിഡ് കാലത്ത് ലോക്ക് ഡൗണിൽ മറ്റെല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിട്ടിട്ടും ഒരു ദിവസം പോലും സംഘങ്ങൾ പണി നിർത്തിവെച്ചിട്ടില്ല.
ബാങ്കുകൾക്ക് ( റിസർവ്വ് ബാങ്ക് അംഗീകൃതം) മാത്രമെ അവശ്യ സർവീസായി അവധി കൊടുക്കാതുള്ളൂ.
PACS നെ ബാങ്കായി “ആരും” അംഗീകരിച്ചിട്ടില്ല.
2-4 ശനികൾ അവധി തന്നിട്ടില്ല. (ഈ വർഷത്തെ കാര്യം മറന്നിട്ടല്ല) എന്നിട്ടും നമ്മൾ എല്ലാ ദിവസവും പ്രവർത്തിച്ചു. എന്തിന്നധികം, അവധി ദിവസമായ ഞായറാഴ്ചകളിലും ജീവനക്കാർ ബാങ്കിൽ ഹാജരായിട്ടുണ്ട്. ഇതര സർക്കാർ ജീവനക്കാരുമായി തുലനം ചെയ്യുമ്പോൾ‌ അവരുടെ എത്രയോ ഇരട്ടി മനുഷ്യ പ്രയത്ന ശേഷി സംഘങ്ങൾ കാഴ്ചവെക്കുന്നുണ്ട് മാത്രമല്ല മുന്നിലെത്തുന്ന ഓരോ ഇടപാടുകാരനെയും തൻ്റെ അന്നദാതാവായാണ് സംഘം ജീവനക്കാർ കാണുന്നതും പെരുമാറുന്നതും.
ലാഭം ഉണ്ടാക്കുന്നതും ഈ കഠിന പ്രയത്നം കൊണ്ടു തന്നെ. കൂടാതെ ജീവനക്കാർ പ്രത്യേകിച്ചും സെക്രട്ടറിമാർ വലിയ റിസ്ക്ക് ആണ് എടുക്കുന്നത് സമയബന്ധിതമായി സർക്കാർ പദ്ധതികൾ പൂർത്തികരിക്കുന്നതിനും ഇൻകം ടാക്സ് വകുപ്പിൻ്റെ നോട്ടീസുകളും കേസ്സുകളും മറ്റും മൂലം ഒരു പാടു സെക്രട്ടറിമാർ കഠിനമായ മാനസിക സമ്മർദ്ദത്തിന് ഇരയായി അസുഖ ബാധിതരായിട്ടുണ്ട്.ബി.പി ഇല്ലാത്തവർ ഇക്കൂട്ടത്തിൽ വളരെ വിരളമാണ്. ഇതിനും പുറമെയാണ് RBlയുടെയും കേന്ദ്ര ഗവർമെൻ്റിൻ്റെയും പുതിയ നയങ്ങൾ മൂലം നിലനില്പുതന്നെ ഒരു ചോദ്യചിഹ്നമായി മുന്നിലുള്ളത്. സഹകരണ ജീവനക്കാരും മനുഷ്യരാണ് അവർക്കും കുടുംബമുണ്ട്, അവിടെ അസുഖങ്ങളുണ്ട്, ആശുപത്രി ചെലവുണ്ട്. പ്രായമായ മാതാപിതാക്കളെയും സഹോദരി സഹോദരരെയും സംരക്ഷിക്കേണ്ടതുണ്ട്. മക്കളുണ്ട് അവരുടെ വിദ്യാഭ്യാസ,വിവാഹ ആവശ്യങ്ങൾ നിറവേറ്റേണ്ടതുണ്ട്. ഒരു രൂപ പോലും കൈക്കൂലി വാങ്ങാതെ നിഷ്കാമ കർമ്മം നിർവ്വഹിക്കുന്നവരാണ് ഞങ്ങൾ.

ഇങ്ങിനെയൊക്കെയായിട്ടും ന്യായമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ദൗർഭാഗ്യകരമാണ്. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ സർക്കാർ ജീവനക്കാരുടെ 95% ക്ഷാമബത്തയും അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചപ്പോൾ 45% DA യാണ് സഹ-ജീവനക്കാരുടെ ലയിപ്പിച്ചത്. പിന്നീട് DA കണക്കാക്കുമ്പോഴും തുല്യത ലഭിക്കാൻ ഒരു പാട് കാലം സമ്മർദ്ദം ചെലുത്തേണ്ടി വന്നു.
നമ്മുടെ സംഘടനാ നേതാക്കാൾ ബഹു. സഹകരണമന്ത്രിയുമായി ചർച്ച നടത്തി മേൽ സൂചിപ്പിച്ച കാര്യങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി ശമ്പള പരിഷ്ക്കരണത്തിൽ ജീവനക്കാർക്ക് ആശ്വാസകരമായ ഒരു പേ പാക്കേജും അനുബന്ധ ആനുകൂല്യങ്ങളും അനുവദിക്കുവാൻ ദയവുണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
വിശ്വാസപൂർവം
ഒരു സഹകരണ ജീവനക്കാരൻ.
********************-

Leave a Reply

Your email address will not be published.