ഏറാമല സർവീസ് സഹകരണ ബാങ്കിൻറെ ട്രേഡ് സെന്റർ മൂന്നുമാസത്തിനകം.

[email protected]

ഏറാമല സർവീസ് സഹകരണ ബാങ്ക് ഓർക്കാട്ടേരിയിൽ, ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന അത്യാധുനിക ട്രേഡ് സെന്ററിന്റെ നിർമ്മാണം മൂന്നുമാസത്തിനകമെന്ന് ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പറഞ്ഞു. 50 കോടി രൂപ ചെലവിട്ടാണ് ഷോപ്പിംഗ് മാൾ നിർമ്മിക്കുന്നത്. ആയുഷ്മാൻ മന്ത്രാലയത്തിന് കീഴിലുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളും ട്രേഡ് സെന്ററിൽ ഒരുക്കും. 168 കോടി രൂപ നിക്ഷേപമുള്ള ബാങ്കിൻറെ പതിനൊന്നാമത്തെ ബ്രാഞ്ച് മുയിപ്രയിൽ ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ അധ്യക്ഷതവഹിച്ചു.സികെ നാണു എംഎൽഎ ഉൾപ്പെടെ നിരവധി സാമൂഹിക- രാഷ്ട്രീയ സഹകാരികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!