ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

Deepthi Vipin lal

ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി. രമേശന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എല്‍.എല്‍.ബി ഒന്നാം റാങ്ക് ജേതാവായ ഡീസ. കെ കുമാര്‍, സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ നടിയായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീഷ്മ ഉദയ് എന്നിവരേയും എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ നൂറില്‍പരം വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

ഏങ്ങണ്ടിയൂര്‍ ആട്‌സ് & സ്‌പോട്‌സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയര്‍മന്‍ പി. എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എ. ഹാരീസ് ബാബു അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ചാവക്കാട് താലൂക്ക് സര്‍ക്കിള്‍ സഹകര യൂണിയന്‍ ചെയര്‍മാന്‍ ടി.വി. ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി. സുരേഷ്, കെ.ആര്‍.ശിവദാസ്, പ്രീത ടീച്ചര്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, കെ.ആര്‍.രാജേഷ്, ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, കെ.ആര്‍.കൃഷ്ണന്‍, എ.എസ്. തങ്കപ്പന്‍, കനകന്‍, മുഹമ്മദ് റാഫി, ഡോ.ഇ. കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് രാജഗോപാല്‍ ചുള്ളിപ്പറമ്പില്‍ സ്വാഗതവും മാനേജിംങ്ങ് ഡയറക്ടര്‍ ഇ.രണദേവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.