എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ് ഇടപാടുകൾക്ക് ഇനിമുതൽ ചാർജ് ഇല്ല

[email protected]

ജൂൺ 6നു അവസാനിച്ച പണനയ അവലോകന യോഗത്തില്‍ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി ഇടാപാടുകള്‍ക്കുളള സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഡിജിറ്റല്‍ പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനമെടുത്തതെന്നാണ് വിലയിരുത്തല്‍.

ഒരാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഔദ്യോഗികമായി ബാങ്കുകള്‍ക്ക് നല്‍കുമെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുവരെ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ് .ടി ഇടപാടുകള്‍ക്ക് നിശ്ചിത തുക റിസര്‍വ് ബാങ്ക് സര്‍വീസ് ചാര്‍ജ് ഇടാക്കിയിരുന്നു. ഈ തീരുമാനത്തിലൂടെ ഇനിമുതല്‍ സര്‍വീസ് ചാര്‍ജുകളില്ലാതെ വ്യക്തികള്‍ക്ക് പണം കൈമാറാം.ഉയര്‍ന്ന തുക ബാങ്കുകള്‍ വഴി കൈമാറാനാണ് ആര്‍.ടി.ജി.എസ് മാര്‍ഗം ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!