എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം വിവിധ മത്സരങ്ങൾ നടത്തി

moonamvazhi

എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം വിവിധ മത്സരങ്ങൾ നടത്തി.

പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടന്ന ചിത്രരചനാ മത്സരം, ശില്പി കെ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ചേർത്തല അസിസ്റ്ററ്റന്റ് രജിസ്ട്രാർ (ജനറൽ) എൽ.ജ്യോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ശില്പികളായ സെൻ വേണു , വിനു, കെ.ആർ അശോകൻ എന്നിവർ നേതൃത്വം നൽകി. സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, കെ.ജി. വിപിൻ..എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം എഴുപുന്ന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. അനിൽകുമാർ ഉദ്ലാടനം ചെയ്തു. കെ.എസ്. വേലായുധൻ, പി.രവി, ടി. കൂട്ടപ്പൻ, കെ.കെ. കമലാസനൻ, എം.കെ.ഷിജു, ഗീത ദിനേശൻ, രേണുക അജയൻ, തെന്നൽ പി.ജെ. എന്നിവർ സംസാരിച്ചു.

സംഘം പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം റിട്ട.ജോ.ലേബർ കമ്മീഷണർ ടി. കുട്ടപ്പൻ. നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News