മികച്ച സംഘത്തിനുള്ള ഒന്നാം സമ്മാനം ചേരാനല്ലൂര്‍ സഹകരണ ബാങ്കിന്

moonamvazhi

എറണാകുളം കണയന്നൂര്‍ കണയന്നൂർ താലൂക്കിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കായി ചേരാനല്ലൂര്‍ സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.

കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്.ഷൺമുഖദാസിൻ്റ അദ്ധ്യക്ഷതയിൽ നടന്ന വാരാഘോഷ പരിപാടിയിൽ വച്ച് സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം.ശശിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

എറണാകുളം കണയന്നൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ താലൂക്ക്തല വാരാഘോഷം നടത്തി. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ട മുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാര്‍ കെ. ശ്രീലേഖ സ്വാഗതം പറഞ്ഞു. എ.എന്‍. സന്തോഷ് വര്‍ത്തമാന കാലത്ത് സഹകരണ മേഖല നേരിട്ടുന്ന വെല്ലന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് സെമിനാര്‍ അവതരിപ്പിച്ചു.

ടി.സി ഷിബു, പി.എച്ച് ഷാഹുല്‍ ഹമീദ് കെ.എ. ജയരാജ്, മായാദേവി, ടി.കെ. മോഹനന്‍, എന്‍.എന്‍. സോമരാജ്, എ.പി. ശ്രീകുമാര്‍, വി.എന്‍. ഷീബ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.