എന്‍ എസ് ആശുപത്രിക്ക് കൈരളി ടിവിയുടെ ആദരം

moonamvazhi

തുടര്‍ച്ചയായി നാലുവര്‍ഷം മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച എന്‍ എസ് സഹകരണ ആശുപത്രിക്ക് കൈരളി ടിവിയുടെ ആദരം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയില്‍നിന്ന് ഭരണസമിതി അംഗം സൂസന്‍കോടി, സെക്രട്ടറി പി ഷിബു എന്നിവര്‍ ചേര്‍ന്ന് ഉപഹാരം ഏറ്റുവാങ്ങി.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, മന്ത്രി വീണാ ജോര്‍ജ്, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് എംപി, കെ ബാബു എംഎല്‍എ, എന്‍ എസ് ഭരണസമിതി അംഗങ്ങളായ ഡി സുരേഷ്‌കുമാര്‍, കെ ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!